ഈരാറ്റുപേട്ട: മഴക്കാലത്തിനു മുന്നോടിയായി ഈരാറ്റുപേട്ട നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്ന് മീനച്ചിലാറും പരിസരപ്രദേശങ്ങളിലും വൃത്തിയാക്കി. ഈരാറ്റുപേട്ടയുടെ ഹൃദയഭാഗത്ത് തടവനാൽ ചെക്ക് ഡാമിനോട് ചേർന്നുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ താമസം ഇടങ്ങളിൽ നിന്നും മീനച്ചിലാറിലേക്ക് നിരന്തരം മാലിന്യങ്ങൾ വലിച്ചെറിയുന്നതായി പരാതി ഉയർന്ന വന്നിരുന്നു .ഈ സാഹചര്യത്തിൽ മുൻസിപ്പൽ ചെയർമാൻ ശ്രീ . അഡ്വ.വി. പി നാസറിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് കെട്ടിട ഉടമകളുടെ സാന്നിധ്യത്തിൽ മാലിന്യം നിർമാർജനം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
.ഈ പ്രവർത്തനങ്ങൾക്ക് വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സേനാ പ്രവർത്തകർ, മുനിസിപ്പൽ ശുചീകരണ തൊഴിലാളികൾ, അന്യസംസ്ഥാന തൊഴിലാളികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ഈ സാഹചര്യത്തിൽ തുടർന്നും നമ്മുടെ പൊതു ജലസ്രോതസ്സുകളെയും കുടിവെള്ള സ്രോതസ്സുകളെയും മാലിന്യമാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് നന്മക്കൂട്ടം രക്ഷാധികാരി ഗഫൂർ ഇല്ലത്തു പറമ്പിൽ അഭിപ്രായപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments