Latest News
Loading...

300 യൂണിറ്റ് കൂടി ആവശ്യകത കടന്നാല്‍ ലോഡ് ഷെഡിംഗ് !



ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ കേരളം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. സംസ്ഥാനത്ത് ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റായിരുന്നു. സംസ്ഥാനത്ത് പവര്‍കട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാന്‍ ശ്രമം തുടങ്ങിയായും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിയ അളവില്‍ വൈദ്യുതി ലഭ്യമാകുന്നത് ബുദ്ധിമുട്ട് ആയതിനാല്‍ ദീര്‍ഘകാല കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുവാദം കെഎസ്ഇബി ചോദിച്ചിട്ടുണ്ട്. 


.ഉപഭോഗം കൂടിയ സാഹചര്യത്തില്‍ വൈദ്യുതിലഭ്യത ഉറപ്പാക്കാന്‍ യൂണിറ്റിന് പത്ത് രൂപവരെ വിലയുള്ള വൈദ്യുതി വാങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. 300 യൂണിറ്റ് കൂടി ആവശ്യകത കടന്നാല്‍ പതിനഞ്ച് മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബി വിലയിരുത്തല്‍. 



.6300 മെഗാവാട്ട് പ്രസരണ ശൃംഖലയുടെ പരമാവധി ശേഷിയാണ്. ഫീഡറുകള്‍ നിശ്ചിത സമയത്തേക്ക് ഓഫാക്കി ലോഡ് കുറച്ചാവും നിയന്ത്രണം. ഡാമുകളില്‍ സംഭരണശേഷിയുടെ 37 ശതമാനത്തില്‍ താഴെ അളവിലാണ് വെളളമുളളത്. നിലവില്‍ ലോഡ് കൂടുമ്പോള്‍ സബ് സ്റ്റേഷനുകളില്‍ പലയിടത്തും വൈദ്യുതി നിയന്ത്രണമുണ്ട്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments