Latest News
Loading...

ബി. ഉണ്ണികൃഷ്ണന്‍ രാജിവെച്ചു. തള്ളി ജനറൽ കൗൺസിൽ



ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. എന്നാൽ സംഘടന രാജി സ്വീകരിച്ചില്ല. ദീര്‍ഘകാലമായി ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. സംഘടന രൂപവത്കരിച്ച കാലം മുതല്‍ ബി. ഉണ്ണികൃഷ്ണന്‍ നേതൃത്വത്തിലുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം. 



ബി. ഉണ്ണികൃഷ്ണന്‍ രാജിക്കത്ത് നല്‍കിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ ബി. ഉണ്ണികൃഷ്ണനും പങ്കെടുത്തു. രാജി സംഘടന സ്വീകരിച്ചിട്ടില്ലെന്നാണ് പുതിയ  വിവരം.പുതിയ നേതൃത്വം വരട്ടേയെന്ന നിലപാടിലായിരുന്നു ഉണ്ണികൃഷ്ണന്‍. നേതൃത്വം വേണ്ടെന്ന ജനറൽ കൗൺസിൽ തീരുമാനം ഉണ്ണികൃഷ്ണൻ അംഗീകരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments