Latest News
Loading...

സക്കറിയാസ് തുടിപ്പാറ വിടവാങ്ങി




കേരളാ കോൺഗ്രസിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളും സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വക്താവുമായിരുന്ന സക്കറിയാസ് തുടിപ്പാറ 102 -ാം വയസ്സിൽ നിര്യാതനായി. ഏതാനും ആഴ്ച‌കൾക്ക് മുമ്പ് വീഴ്‌ചയിൽ പരിക്ക് പറ്റി കിടപ്പിലാകുന്നത് വരെ രാഷ്ട്രീയത്തിലും ഇതര സാമൂഹ്യ രംഗങ്ങളിലും സജീവമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവർത്തകർക്ക് പാഠമാകേണ്ടതാണ്. 20-ാം വയസ്സിൽ മിഷൻലീഗിലൂടെ കടന്നുവന്ന് അതിന്റെ ഭാരവാഹിയായി പിന്നീട് കോൺഗ്രസിലും കേരളാ കോൺഗ്രസിലുമെത്തി ജീവിതം തന്നെ പൊതുപ്രവർത്തനത്തിന് ഹോമിച്ച മഹനീയ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.

 


സ്വന്തം സ്വത്തുവകകളിൽ കുറെ നഷ്‌ടപ്പെട്ടതല്ലാതെ കാൽകാശും സമ്പാദിക്കാതെ കറ കളഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം കോൺഗ്രസ് പാർട്ടിപിളർന്ന് 1964 ൽ കേരളാ കോൺഗ്രസ് ഉണ്ടായ പാർട്ടി രൂപീകരണ യോഗത്തിൽ പൂഞ്ഞാറിൽ നിന്ന് പങ്കെടുത്ത ഏക പ്രതിനിധി സക്കറിയാസ് ആയിരുന്നു. 1967 ൽ കെ.എം ജോർജിനെ പൂഞ്ഞാറിൽ മത്സരിക്കാൻ ക്ഷണിച്ചു കൊണ്ടുവന്നത് സക്കറിയാസ് ആയിരുന്നു. കെ.എം ജോർജ് രണ്ടു തവണ പൂഞ്ഞാറിൽ മത്സരിച്ചപ്പോഴും അദ്ദേഹം എം.എൽ.എ യും മന്ത്രിയുമായിരുന്നപ്പോഴുമെല്ലാം സന്തത സഹചാരിയായി സക്കറിയാസ് ഉണ്ടായിരുന്നു. പിന്നീട് കെ.എം ജോർജും കെ.എം മാണിയും വിഴിപിരിഞ്ഞപ്പോൾ ജോർജ് സാറിനൊപ്പം നിന്ന സക്കറിയാസ് ജോർജ് സാറിൻ്റെ ആകസ്‌മിക മരണത്തോടെ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറി. പിന്നീട് പി.ജെ ജോസഫും കെ.എം മാണിയും പിണങ്ങിപ്പിരിഞ്ഞപ്പോൾ പി.ജെ ജോസഫിന് ഊറ്റമായ പിന്തുണയുമായി രംഗത്തുവന്നു. അങ്ങനെ 1980 ൽ പൂഞ്ഞാറിൽ പി.സി ജോർജിൻ്റെ ഉദയത്തിന് നിർണ്ണായകമായ പങ്കുവഹിച്ചു. 



പി.സി ജോർജിൻ്റെ വളർച്ചയിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന അദ്ദേഹം 20 വർഷക്കാലം തുടർച്ചയായി പാർട്ടിയുടെ നിയോജമണ്ഡലം പ്രസിഡൻ്റായിരുന്നു. സത്യവും ധാർമ്മികതയും മുറുകെ പിടിച്ച ആ മഹത് ജീവിതം അനീതികളോട് സന്ധി ചെയ്യാനാകാതെ സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻമാറി. അഹന്തയും നന്ദികേടും പിടിമുറുക്കിയ രാഷ്ട്രീയത്തോട് വിടപറഞ്ഞെങ്കിലും പൂഞ്ഞാറിലെ യുവതലമുറയുമായി സൗഹൃദം പുലർത്തുവാനും ഇലക്ഷൻ കാലങ്ങളിൽ സ്വന്തം അഭിപ്രായം പറഞ്ഞ് സ്ഥാനാർത്ഥികളെ പിന്തുണക്കാനും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ശാരീരിക അസ്വസ്ഥകൾ വകവെയ്ക്കാതെ ദേവാലയത്തിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കർഷക പെൻഷൻ ലഭിക്കുന്നവരുടെ സംഘടന കെട്ടിപ്പെടുക്കുവാൻ വാർദ്ധക്യത്തിലും പഞ്ചായത്തംഗമായും പ്രവർത്തിച്ചു. അദ്ദേഹം ഓടിനടന്നിരുന്നു. തിടനാട് വരും ഡി.സി.സി അംഗമായും അദ്ദേഹം തലമുറയ്ക്ക് മാതൃകയാക്കേണ്ട വ്യക്തിത്വമായിരുന്നു സക്കറിയാസിന്റേതും. കേരളാ കോൺഗ്രസുക ളുടെ പുനരൈക്യമെന്ന സ്വ‌പ്നം ബാക്കി വെച്ചാണ് അദ്ദേഹം കടന്നുപോകുന്നത്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments