തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പാലാ കത്തിഡ്രലിൽ കെ.എം.മാണിയുടെ കബറിടത്തിങ്കൽ എത്തി പ്രണാമം അർപ്പിച്ചു. kM മാണിയുടെ ചരമവാർഷിക ദിനം പോളിംഗ് ദിവസമായിരുന്നതിനാൽ മിക്കവർക്കും പാലായിൽ എത്തിച്ചേരുവാൻ കഴിഞ്ഞിരുന്നില്ല.
കെ.എം.മാണിയുടെ ഓർമ്മ ദിവസം കോട്ടയത്ത് പതിവായി നടന്നിയിരുന്ന അനുസ്മരണാചടങ്ങും തെരഞ്ഞെടുപ്പു ദിവസമായിരുന്നതിനാൽ ഉണ്ടായിരുന്നില്ല.



കേരള കോൺ (എം) മത്സരിച്ച12 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് അവലോകനവും ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ പാലായിൽ നടന്നു. പാർട്ടി ചെയർമാൻ ജോസ് K മാണി
മന്ത്രി റോഷി അഗസ്റ്റ്യൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ സെബാസ്ത്യൻ കുളത്തുങ്കൽ ,പ്രമോദ് നാരായണൻ, ജോബ് മൈക്കിൾ എന്നിവരും പാർട്ടി സ്ഥാനാർത്ഥികളും
മുതിർന്ന നേതാക്കളും പങ്കെടുത്തു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ