പാലാ: ശിവഗിരിമഠം ഗുരുധര്‍മ്മപ്രചരണ സഭ പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തും ശിവഗിരിമഠാധിപതി ഡോ. സച്ചിദാനന്ദ സ്വാമികള്‍ക്ക് സ്വീകരണവും മാര്‍ച്ച് എട്ടിന് പാലായില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചെത്തിമറ്റം കരുണാ ആയുര്‍വ്വേദാശുപത്രി ഹാളില്‍ രാവിലെ 9.30നു നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് റ്റി.എന്‍. ജഗന്നിവാസ് അധ്യക്ഷത വഹിക്കും. വി.എന്‍. വേണുഗോപാല്‍ ഗുരുസ്മരണ നടത്തും. പരിഷത്തിന്റെ ഉദ്ഘാടനം ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നിര്‍വ്വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് അനിരുദ്ധന്‍ മുട്ടുപുറം, ജില്ലാ ജോയിന്റ് സെക്രട്ടറി മോഹനന്‍ പൂഞ്ഞാര്‍, മാതൃസഭ മണ്ഡലം സെക്രട്ടറി സതി ബൈജു എന്നിവര്‍ പ്രസംഗിക്കും.
മണ്ഡലം സെക്രട്ടറി റ്റി.കെ. വാരിജാക്ഷന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഇ.ജി. ഹരിഹരന്‍ നന്ദിയും പറയും. തുടര്‍ന്ന് 'ശ്രീനാരായണ ഗുരുദേവ-മഹാത്മാഗാന്ധി സമാഗമം' എന്ന വിഷയത്തില്‍ സ്വാമി അസംഗാനന്ദഗിരി പഠനക്ലാസ് നയിക്കും. 12 മണിക്ക് സഭാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സത്യന്‍ പന്തത്തല 'ഗുരുധര്‍മ്മ പ്രചരണസഭയുടെ പ്രസക്തി വര്‍ത്തമാനകാലത്തില്‍' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. ഉച്ചയ്ക്ക് രണ്ടിന് 'ധനം വിദ്യയാകണം, വിദ്യ സേവനമാകണം' എന്ന വിഷയത്തില്‍ ഗോവ ഇന്‍കംടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ ഐആര്‍എസ് ക്ലാസ് നയിക്കും.
മൂന്നിനു നടക്കുന്ന സമാപനസമ്മേളനം ശിവഗിരിമഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ. സച്ചിദാനന്ദസ്വാമികള്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രസമിതി അംഗം ഡോ. പി.ജി. സതീഷ്ബാബുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സുജാതാ സത്യന്‍ ഗുരുസ്മരണ നടത്തും. ജില്ലാ വൈസ് പ്രസിഡന്റ് തമ്പി കളത്തൂര്‍, ജില്ലാ സെക്രട്ടറി സി.എം. വിജയന്‍, മാതൃസഭ മണ്ഡലം പ്രസിഡന്റ് അമ്മിണി ഹരിഹരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഭോപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ച സച്ചിദാനന്ദസ്വാമികള്‍ക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ഭാരവാഹികള്‍ സമര്‍പ്പിക്കും.
മികച്ച ഗുരുധര്‍മ്മ പ്രചരണസഭ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ജേതാവ് ഷിബു മൂലേടം, കരൂര്‍ ഗ്രാമപഞ്ചയത്തംഗം സജിനി ഷൈന്‍ എന്നിവര്‍ക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ഡോ. സച്ചിദാനന്ദസ്വാമികള്‍ നല്‍കും. മണ്ഡലം വൈസ് പ്രസിഡന്റ് വി.കെ. ഹരിദാസ് സ്വാഗതവും ട്രഷറര്‍ വി.എന്‍. സജി നന്ദിയും പറയും. തുടര്‍ന്ന് 'ഗുരുദേവന്റെ മഹാപരിനിര്‍വ്വാണ ശതാബ്ദി' എന്നവിഷയത്തില്‍ സച്ചിദാനന്ദസ്വാമികള്‍ ക്ലാസ് നയിക്കും.
വാർത്താ സമ്മേളനത്തില്‍ സഭാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സത്യന്‍ പന്തത്തല, മണ്ഡലം പ്രസിഡന്റ് റ്റി.എന്‍. ജഗന്നിവാസ്, വൈസ് പ്രസിഡന്റ് വി.കെ. ഹരിദാസ്, സെക്രട്ടറി റ്റി.കെ. വാരിജാക്ഷന്‍, ജോയിന്റ് സെക്രട്ടറി ഇ.ജി. ഹരിഹരന്‍, ട്രഷറര്‍ വി.എന്‍. സജി തുടങ്ങിയവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments