Latest News
Loading...

ഗാഡലൂപ്പെ മാതാ ദൈവാലയത്തില്‍ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേര്‍ച്ചയും



പാലാ പരിശുദ്ധ ഗാഡലൂപ്പെ മാതാ ദൈവാല യത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേര്‍ച്ചയും മാര്‍ച്ച് 19, വ്യാഴാഴ്ച്ച നടക്കും. രാവിലെ 7 മണി മുതല്‍ പുഷ്പവടി നേര്‍ച്ചയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കും.  9 മണിക്ക് കുരിശിന്റെ വഴി. തുടര്‍ന്ന് നടക്കുന്ന വചനപ്രഘോഷണം ആലപ്പുഴ ഐ. എം. എസ് ധ്യാനഭവന്‍ ഡയറക്ടര്‍ റവ. ഫാ. ജോഷി IMS നയിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ സമൂഹബലിക്ക് വിജയപുരം രൂപത ചാന്‍സിലര്‍ റവ. ഡോ. ജോസ് നവസ് മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഒരുമണി മുതല്‍ ഊട്ടുനേര്‍ച്ച വിതരണം ആരംഭിക്കും. 


വിശുദ്ധ വാരഒരുക്കത്തിന് വേണ്ടി  മാര്‍ച്ച് 25 മുതല്‍ 28 വരെ ദിവസങ്ങളില്‍ വൈകുന്നേരം 5.30 മുതല്‍ 9.00 വരെ കുടുംബ നവീകരണ ധ്യാനവും നടക്കും. റവ. ഫാ. തോമസ് നെടുമാങ്കുഴിയും, റവ. ഫാ. ഗീവര്‍ഗീസ് പാലമൂട്ടില്‍തെക്കേതിലും ധ്യാനം നയിക്കും. വികാരി - റവ. ഫാ. ജോഷി പുതുപ്പറമ്പില്‍, ഇടവക സമിതി സെക്രട്ടറി എബിന്‍ ജോസഫ് മരുതോലില്‍, PDC സെക്രട്ടറി എം.പി മണിലാല്‍, തിരുനാള്‍ കണ്‍വീനര്‍ മാമന്‍ ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജൂബി ജോര്‍ജ്, ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments