പാലാ ഉഴവൂര്‍ റൂട്ടില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പാലാ ടൗണ്‍ സ്റ്റാന്‍ഡിലെ ഡ്രൈവറായ രാധാകൃഷ്ണനാണ് പരിക്കേറ്റത്. ഉഴവൂര്‍ റൂട്ടില്‍ പോവുകയായിരുന്ന ഓട്ടോ മുണ്ടുപാലത്തിന് സമീപം പത്തടിയോളം താഴ്ചയിലേയ്ക്കാണ് മറിഞ്ഞത്.
അപകടത്തില്‍ രാധാകൃഷ്ണന്റെ കാലിന് ഒടുവുണ്ട്. നാട്ടുകാര്‍ എത്തിയെങ്കിലും താഴ്ചയില്‍ നിന്നും ഇയാളെ രോഡിലെത്തിക്കാനായില്ല. പാലാ ഫയര്‍ഫോഴ്‌സെത്തി സ്‌ട്രെക്ചറിലാണ് രാധാകൃഷ്ണനെ റോഡിലെത്തിച്ചത്. ഇയാലെ ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന്‍ കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments