പൂഞ്ഞാർ എസ് എം വി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഗോവ അഡിഷണൽ ഇൻകം ടാക്സ് കമ്മിഷണർ ജ്യോതിസ് മോഹൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി ആർ അശോകവർമ്മ രാജ അധ്യക്ഷത വഹിച്ച യോഗത്തിൽ ഈ വർഷം വിരമിക്കുന്ന ഹയർ സെക്കന്ററി അദ്ധ്യാപകരായ ഷൈനിമോൾ കുര്യൻ, സന്ധ്യ ജി നായർ എന്നിവർക്ക് യാത്രയയപ്പ് നൽകി.
.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീകല ആർ മുഖ്യ പ്രഭാഷണം നടത്തി, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ പുത്തൻ കൈപ്പുഴ ഉപഹാരങ്ങൾ വിതരണം ചെയ്തു, മെമ്പർമാരായ ജോൺസൺ ജോസഫ്, ശ്യാംകുമാർ, പി റ്റി എ പ്രസിഡന്റ് ഷിബു ബി നായർ, ഹെഡ്മാസ്റ്റർ എ ആർ അനുജവർമ്മ, പ്രിൻസിപ്പൽ ആർ ജയശ്രീ, ഐഡ മാത്യു, സാമജ കൃഷ്ണ, ഗൗരി ജെ വർമ്മ തുടങ്ങിയവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments