പാലാ രൂപത കോര്പ്പറേറ്റ്സ് എഡ്യൂക്കേഷണല് ഏജന്സിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന സീപ് ഫുട്ബോള് സൂപ്പര് ലീഗില് ശനിയാഴ്ച നടന്ന മത്സരത്തില് ആതിഥേയരായ അറക്കുളം സെന്റ് മേരിസ് സ്കൂളും ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയര് സെക്കന്ഡറി സ്കൂളും തമ്മിലുള്ള പോരാട്ടം ഗോള്രഹിത സമനിലയില് പിരിഞ്ഞു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും നിശ്ചിത സമയത്തിനുള്ളില് ഗോള് നേടാന് ആര്ക്കും സാധിച്ചില്ല. ഇലഞ്ഞി ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ആനന്ദ് എം.ആര്. മത്സരത്തിലെ മാന് ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
കാഞ്ഞിരത്താനം സ്കൂള് ഗ്രൗണ്ടില് നടന്ന മറ്റൊരു മത്സരത്തില് ആതിഥേയരായ സെന്റ് ജോണ്സ് ഹയര് സെക്കന്ഡറി സ്കൂള് കാഞ്ഞിരത്താനം വിജയം കൈവരിച്ചു. കടനാട് സെന്റ് സെബാസ്റ്റ്യന്സ് ഹയര് സെക്കന്ഡറി സ്കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് (2-1) കാഞ്ഞിരത്താനം പരാജയപ്പെടുത്തിയത്. കാഞ്ഞിരത്താനത്തിന് വേണ്ടി തകര്പ്പന് പ്രകടനം പുറത്തെടുത്ത സാംസണ് ജേക്കബ് ആണ് ഈ മത്സരത്തിലെ മാന് ഓഫ് ദി മാച്ച്.
ലീഗിലെ ആവേശകരമായ അടുത്ത മത്സരങ്ങള് വരും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും. കടനാട് സ്കൂള് ഗ്രൗണ്ടില് നടക്കുന്ന മത്സരത്തില് ആതിഥേയരായ കടനാട് സെന്റ് സെബാസ്റ്റ്യന്സ് ഹയര് സെക്കന്ഡറി സ്കൂള്, കൂട്ടിക്കല് സെന്റ് ജോര്ജ്ജ് ഹൈസ്കൂളുമായി ഏറ്റുമുട്ടും. അതേസമയം ഇലഞ്ഞി സ്കൂള് ഗ്രൗണ്ടില് നടക്കുന്ന മത്സരത്തില് സെന്റ് പീറ്റേഴ്സ് ഹയര് സെക്കന്ഡറി സ്കൂള് ഇലഞ്ഞി, സെന്റ് ജോണ്സ് ഹയര് സെക്കന്ഡറി സ്കൂള് കാഞ്ഞിരത്താനത്തെ നേരിടും.
വാട്സ്ആപ് ചാനലില് അംഗമാകാന് ഇവിടെ ക്ലിക് ചെയ്യൂ




0 Comments