പൂഞ്ഞാർ : പരമ്പരാഗതമായി യു ഡി എഫിന്റെ ശക്തി കേന്ദ്രമായ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇത്തവണ ഇറക്കുമതി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കരുതെന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കൾ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് യു ഡി എഫ് പൂഞ്ഞാറിൽ നേടിയത്. ഈ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ വിവിധ സർവേകളിൽ നിന്ന് വ്യക്തമായിട്ടുള്ളത്.
മണ്ഡലവുമായി വ്യക്തി- രാഷ്ട്രീയ ബന്ധങ്ങൾ ഇല്ലാത്ത ജനകീയരല്ലാത്ത "പരദേശികൾ" മത്സരിച്ചതാണ് ഉറപ്പായ വിജയം യു ഡി എഫിന് മുൻ കാലങ്ങളിൽ നഷ്ട്ടമാക്കിയതെന്ന് പ്രാദേശിക നേതാക്കൾ ചൂണ്ടികാണിക്കുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിന് കീഴിലുള്ള മുഴുവൻ മണ്ഡലം പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ ഒറ്റകെട്ടായാണ് "ഇറക്കുമതി" പരീക്ഷണം നടത്തരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments