Latest News
Loading...

രാജ്യത്തിന്റെ പരമോന്നത ബഹുമതികളുടെ മഹത്വം നഷ്ടപ്പെടുത്തുന്നു: എം എസ് നൗഷാദ്



രാജ്യത്ത് വിവിധ മേഖലകളിൽ ഗുണകരമായ കാര്യങ്ങൾ ചെയ്തു രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്ന മഹത് വ്യക്തിത്വങ്ങൾക്ക് നൽകുന്ന പരമോന്നത ബഹുമതികൾ വർഗീയതയുടെയും അധികാര ദുർവിനിയോഗത്തിന്റെയും പേരിൽ വർഗീയ വിദ്വേഷക പ്രചാരകർക്ക്  ബഹുമതികൾ നൽകുക വഴി കേന്ദ്രസർക്കാർ ഇത്തരം ബഹുമതികളുടെ മഹത്വം നഷ്ടപ്പെടുത്തുകയാണെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി അംഗം എം എസ് നൗഷാദ് ആരോപിച്ചു . ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ പിഡിപി കോട്ടയം ജില്ല കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണം സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം 



ബഹുമതികൾക്കാവശ്യമായ മാനദണ്ഡം പാലിക്കാതെ സ്വാർത്ഥ താല്പര്യ സംരക്ഷണത്തിന് വഴിവിട്ട രീതിയിൽ ബഹുമതികൾ നൽകുക വഴി രാജ്യം ഇന്ന് വരെ കാത്തുസൂക്ഷിച്ച സ്വീകാര്യതയും സൂക്ഷ്മതയും ഭരണഘടന നിർദേശങ്ങളും അവഗണിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും നൗഷാദ് പറഞ്ഞു . ജില്ലാ പ്രസിഡണ്ട് നിഷാദ് നടക്കൽ അധ്യക്ഷത വഹിച്ചു ഭാരവാഹികളായ ഓ എ സക്കറിയ ,പി കെ അൻസിo , നൗഫൽ കീഴേടം, മുജീബ് മടത്തി പറമ്പിൽ , കാസിം കുട്ടി, അബ്ദുൽ കരീം റംലി വെട്ടിക്കൽ എന്നിവർ പ്രസംഗിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments