Latest News
Loading...

വ്യക്തിപരമായ ആക്ഷേപത്തെ നേരിടും; - മിനി മത്തായി



കുറവിലങ്ങാട് : ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി വനിതാ നോമിനേഷൻ സംബന്ധിച്ച് കോൺഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി പത്രങ്ങളിൽ നൽകിയിരിക്കുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാനനഷ്ടക്കേസ് നൽകുമെന്നും, കെ.പി.സി.സി പ്രസിഡന്റിനും, അച്ചടക്ക സമിതിക്കും പരാതി നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി മത്തായി അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള സ്ഥാനാർത്ഥിത്വമോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമോ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനമോ നാളിതുവരെ ആരോടും ചോദിച്ചിട്ടില്ല. 


.ഇന്നാട്ടിലെ കോൺഗ്രസ് പ്രവർത്തകരും, ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടതനുസരിച്ചതാണ് കുറവിലങ്ങാട് ബ്ലോക്ക് ഡിവിഷനിൽ മത്സരിച്ചത്. ജനഹിതമനുസരിച്ച് ജയിച്ച ഞാൻ ഇന്നുവരെ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി യാതൊന്നും നേടിയിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. അച്ചടക്ക നടപടി ആവശ്യപ്പെട്ട് കത്ത് കൊടുക്കേണ്ടത് പത്ര മാധ്യമങ്ങൾക്ക് അല്ല എന്ന കാര്യം ബ്ലോക്ക് പ്രസിഡന്റ് മനസിലാക്കണമെന്നും മിനി മത്തായി ഓർമപ്പെടുത്തി. 


.ഇത് അച്ചടക്ക ലംഘനമാണ്. എനിക്ക് വ്യക്തിപരമായ അസൗകര്യം മൂലം ഉണ്ടായ സാഹചര്യത്തെ പ്രസിഡന്റിന്റെ സ്വന്തം താല്പര്യത്തിനുവേണ്ടി രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ഹീന ശ്രമത്തെ നേരിടുമെന്നും, നാളെ (09/01/2026) നടക്കുന്ന സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യത്തിന് നാമനിർദ്ദേശം നൽകുമെന്നും മിനി മത്തായി അറിയിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments