Latest News
Loading...

കടനാട് ഫൊറോന പള്ളി പത്താം തിയതി തിരുനാളും ഊട്ടു നേര്‍ച്ചയും നാളെ



കടനാട് : തീര്‍ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ ദര്‍ശനത്തിരുനാളിന് നാളെ കൊടിയിറങ്ങും. പത്തു ദിവസം നീണ്ടുനിന്ന തിരുനാളിന്റെ ഇടവകക്കാരുടെ തിരുനാളാണ് ഇന്ന് ആഘോഷിക്കുന്നത്. ഭക്തജനത്തിരക്കുമൂലം നേര്‍ച്ച കാഴ്ചകള്‍  സമര്‍പ്പിക്കുന്നതിന് ഇടവക ജനങ്ങള്‍ക്ക് സാധിക്കാതെ വരുന്നതിനാലാണ് വിശുദ്ധന്റെ തിരുനാള്‍ എല്ലാ വര്‍ഷവും ജനുവരി 20 ന് ( പത്താം തിരുനാള്‍) വീണ്ടും ആഘോഷിക്കുന്നത്.

രാവിലെ 9 ന് സെബാസ്റ്റ്യന്‍ നാമധാരി സംഗമം . 9.30 ന് ആഘോഷമായ തിരുനാള്‍ റാസ,സന്ദേശം - ഫാ. ജോര്‍ജ് പോളച്ചിറകുന്നുംപുറം, ഫാ.ജോര്‍ജ് തെക്കേ ചൂരനോലില്‍, ഫാ ജോര്‍ജ് ഞാറ്റുതൊട്ടിയില്‍ എന്നിവര്‍ കാര്‍മികരായിരിക്കും. 12 ന് പ്രദക്ഷിണം. ഒന്നിന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഊട്ടുനേര്‍ച്ച. വൈകിട്ട് 430 ന് പരിശുദ്ധ കുര്‍ബാന - ഫാ. അഗസ്റ്റിന്‍ പീടികമലയില്‍.




5000 പേര്‍ക്ക് ഊട്ടുനേര്‍ച്ച ഒരുക്കി കത്തോലിക്ക കോണ്‍ഗ്രസ്

അയ്യായിരം പേര്‍ക്ക് ഊട്ടുനേര്‍ച്ച തയ്യാറാക്കി കത്തോലിക്ക കോണ്‍ഗ്രസ് കടനാട് യൂണിറ്റ്. തീര്‍ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ദര്‍ശനത്തിരുന്നാ ളിന്റെ സമാപന ദിവസമായ ഇന്ന് (20-1- 26) ഉചയ്ക്ക് ഒന്നിനാണ് ഊട്ടുനേര്‍ച്ച വിളമ്പുന്നത്. ഏഴാമത് തവണയാണ് കത്തോലിക്ക കോണ്‍ഗ്രസ് ഊട്ടു നേര്‍ച്ച തയ്യാറാക്കുന്നത്.

ചോറ്, മീന്‍കറി, കാളന്‍, തോരന്‍ ,അച്ചാര്‍ എന്നിവ അടങ്ങിയ നേര്‍ച്ചസദ്യയാണ് തയ്യാറാക്കുന്നത്.

ഫൊറോന വികാര്‍ ഫാ. ജോസഫ് പാനാമ്പുഴ, വികാര്‍ ഇന്‍ ചാര്‍ജ് ഫാ. ജോസഫ് അരിമറ്റത്തില്‍, സഹവികാര്‍ ഫാ. ജോസഫ് ആട്ടങ്ങാട്ടില്‍, യൂണിറ്റ് പ്രസിഡന്റ് തോമസ് കാവുംപുറം, മറ്റു യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കും.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments