പൂഞ്ഞാർ. പി ആർ വർക്കിലൂടെ കോടികൾ ധൂർത്തടിക്കുന്ന കൊള്ള സംഘമായി പിണറായി സർക്കാർ മാറിയെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. എൻ ഡി എ ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ലൗവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും കേരളത്തിൽ സജീവമാണെന്ന് സൂചന സൂചന നൽകിയ ബിഷപ്പിനെതിരെ കൊലവിളി നടത്തി ബിഷപ്പ് ഹൌസ് ആക്രമിക്കാനിറങ്ങിയവരെ തടയാൻ ന്യൂനപക്ഷ പ്രേമം പറയുന്നവർ യാതൊന്നും ചെയ്തില്ല. മയക്കു മരുന്നിന്റെ പറുദീസയായി മാറിയ കേരളത്തിലെ യുവത നശിക്കുമ്പോൾ വിദ്യാഭ്യാസവും തൊഴിലും തേടി കേരളത്തിലെ യുവാക്കൾ രാജ്യം വിടുകയാണ്.
.കേരളം നമ്പർ വൺ എന്ന് വീമ്പിളക്കി ദൂർത്തടിച്ചു കുടുംബസമേതം വിദേശത്തു ഉല്ലാസ യാത്ര നടത്തുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലെൽസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മിനർവ്വ മോഹൻ, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളായ ബീനാമ്മ ഫ്രാൻസിസ്, ലാലി പി വി, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികൾ എന്നിവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments