Latest News
Loading...

കടലാടിമറ്റത്തുണ്ട്; ദിവസവും വീട്ടിലെത്തുന്ന സ്ഥാനാർത്ഥി



 പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കടലാടിമറ്റത്ത് തെരഞ്ഞെടുപ്പിന് മുൻപേ വീട് കയറിയിറങ്ങുന്ന ഈ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് കഴിഞ്ഞാലും വീടുകളിൽ എത്തും. പന്ത്രണ്ടാം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥിയായ സാജൻ ടിഡിയാണ് മാസത്തിൽ പലതവണ വീടുകൾ കയറിയിറങ്ങുന്നത്. കാരണം സാജൻ ഒരു പത്ര ഏജന്റ് കൂടിയാണ്.



.നാട്ടിൽ എല്ലാവർക്കും സുപരിചിതനാണ് സാജൻ. കാരണം പത്രവുമായി സാജനെ കാണാത്ത ദിവസങ്ങളില്ല. കേബിൾ ടിവി ടെക്നീഷ്യൻ കൂടിയായ സാജൻ അതുമായി ബന്ധപ്പെട്ടു മാസത്തിൽ ഒരു തവണയെങ്കിലും വീടുകളിലൂടെ എത്താറുണ്ട്. അതുകൊണ്ടുതന്നെ വീടുകളിൽ ഒന്നും സാജനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 



വാർഡിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് സാജൻ വോട്ട് തേടുന്നത്. 900 ത്തോളം വോട്ടുകൾ ഉള്ള വാർഡിൽ കഴിഞ്ഞതവണ എൻഡിഎ 200 ഓളം വോട്ടുകൾ നേടിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയത്തിൽ ജനം അതൃപ്തരാണെന്നും അത് തനിക്ക് വോട്ടായി മാറും എന്നുമുള്ള പ്രതീക്ഷയിലാണ് സാജൻ.

ELECTION PROMOTION CONTENT


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments