Latest News
Loading...

അശ്വതി, ഭരണി, കാർത്തിക ഉത്സവം ആരംഭിച്ചു



പൂഞ്ഞാർ തെക്കേക്കര പള്ളികുന്നേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി, ഭരണി, കാർത്തിക ഉത്സവം ആരംഭിച്ചു. ചൊവ്വാഴ്ച ദുർഗ്ഗാദേവിക്കും ഭദ്രകാളിദേവിക്കും പ്രത്യേകം കലശങ്ങളിൽ ഇരട്ടപൊങ്കാലയർപ്പിച്ചു. ബുധനാഴ്ച എട്ടിന് കുംഭകുടഘോഷയാത്ര, 12 ന് കുംഭകുടം അഭിഷേകം, 1.30 ന് മഹാപ്രസാദമൂട്ട്, 5.30 ന് കാഴ്ചശ്രീബലി, ദേശവിളക്ക്, ഏഴിന് വീരനാട്യം, 7.30 ന് ഭരതനാട്യം, എട്ടിന് ക്ഷേത്രനടയിൽ പറവെയ്പ്, സ്‌പെഷ്യൽ പഞ്ചാരിമേളം, 


ഒൻപതിന് സംഗീതസദസ്സ്, 10.30 ന് അത്താഴപൂജ, എതിരേൽപ്, താലപ്പൊലി, 11 ന് കളംപാട്ട്. വ്യാഴാഴ്ച ഒൻപതിന് കാഴ്ചശ്രീബലി, 5.30 ന് മങ്കുഴി ആകല്പാന്ത പ്രശോഭിനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേയ്ക്ക് പറയ്ക്ക് എഴുന്നള്ളിപ്പ്, 7.30 ന് ക്ഷേത്രത്തിൽ പറവയ്പ്, എട്ടിന് ഭജൻസ്,  8.30 ന് കാർത്തിക പൂജ, 10.30 ന് അത്താഴപൂജ, എതിരേൽപ്, താലപ്പൊലി, 11 ന് കളംപാട്ട്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments