പാലാ നഗരസഭയിലെ 26 വാർഡുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് കൗൺസിൽ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. AEO സത്യപാലൻ വരണാധികാരിയായിരുന്നു. കൗൺസിലിലെ ഏറ്റവും മുതിർന്ന അംഗം ഷാജു വി തുരുത്തനു വരണാധികാരി സത്യവാചകം കൊടുത്തു.
തുടർന്ന് മറ്റ് 25 അംഗങ്ങളും ഷാജു തുരുത്തന് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തു. എല്ലാവരും ദൈവനാമത്തിൽ ആണ് സത്യപ്രതിജ്ഞ ചൊല്ലിയത്. അഡ്വക്കേറ്റ് ബിനു പുളിക്ക കണ്ടം ദൈവനാമത്തിൽ ദൃഢ പ്രതിജ്ഞ ചൊല്ലി വ്യത്യസ്തനായി. മാണി സി കാപ്പൻ എംഎൽഎയും സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാൻ എത്തി.
.കൗൺസിലർമാരുടെ അടുത്ത ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം ആദ്യ കൗൺസിൽ യോഗവും ചേർന്നു. 26ന് നഗരസഭയിൽ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments