2020 ൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പേരിലേ കൗതുകം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് കടലാടിമറ്റത്ത് നിലവിലെ മെമ്പർ നിഷ സാനു വീണ്ടും മത്സര രംഗത്ത് എത്തുന്നത്. സി.പി.ഐ.എം ജനറൽ സീറ്റിൽ പാർട്ടി ചിഹ്നം ചുറ്റിക അരിവാൾ നക്ഷത്രത്തിൽ രണ്ട് പുരുഷൻമാർക്കെതിരെയാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തവണ പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളുടെ പേരുകൾ നിഷ എന്ന് വന്നതും, ആര് ജയിച്ചാലും നിഷ എന്നതുകൊണ്ട് കൗതുകം നിറഞ്ഞതുമായ വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. വരുന്ന അഞ്ചുവർഷം തങ്ങളെ നയിക്കുന്നത് നിഷ തന്നെയാണെന്ന് നാട്ടുകാരും, മത്സരത്തിന്റെ ഫലം പ്രഖ്യാപനത്തിന് മുന്നേ പ്രമുഖ ടി വി ചാനലുകൾ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിന്റെ ഫലം നിഷ വിജയിച്ചു എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എൽ.ഡി.എഫിന് വലിയ ഭൂരിപക്ഷം നൽകി വിജയിച്ചിട്ടുള്ള ഈ വാർഡിൽ അധ്യാപിക കൂടിയായ നിഷ സാനുവിലൂടെ വിജയം വീണ്ടും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷത്തിനുള്ളത്. യു.ഡി.എഫ് സ്ഥാനാർഥിയായി ജോർജ് ജോസഫ് കൈപ്പത്തി ചഹ്നത്തിലും പൂഞ്ഞാർ പത്ര ഏജന്റ് സാജൻ റ്റി ഡി എൻ.ഡി.എ സ്ഥാനാത്ഥിയായി താമര ചിഹ്നത്തിലും മത്സരിക്കുന്നു
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments