Latest News
Loading...

കേരള കോൺഗ്രസ് (എം) ന്റെ വളർച്ചയിൽ വിറളി പൂണ്ട് എതിർ കക്ഷി രാഷ്ട്രീയ നേതൃത്വങ്ങൾ. പ്രഫ. ലോപ്പസ് മാത്യു.



 ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ വളർച്ചയിൽ ശത്രു രാഷ്ട്രീയ കക്ഷികൾ വിറളി കൊണ്ടിരിക്കുകയാണെന്നും പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് കെ മാണിയുടെ സാമൂഹ്യ പ്രതിബദ്ധതയോടും ദീർഘവീക്ഷണത്തോടെയുമുള്ള സംഘടന പ്രവർത്തനം കഴിഞ്ഞ കാല കേരള കോൺഗ്രസ് രാഷ്ട്രീയ ഭിക്ഷാം ദേഹികൾക്ക് അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. അതിന്റെ ബഹുസ്പുരണമാണ് ജോസ് കെ മാണിയെ വ്യക്തിപരമായി ആക്രമിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു.


 ഇടതുമുന്നണിയിൽ നിന്നുകൊണ്ട് കർഷകർക്കും കർഷക തൊഴിലാളികൾക്കും ഗുണം ചെയ്യുന്ന പ്രവർത്തികളാണ് ജോസ് കെ. മാണി ചെയ്യുന്നത്. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂ പ്രശ്നങ്ങൾക്ക് കേരള കോൺഗ്രസ് (എം) പരിഹാരം കണ്ടിരിക്കുകയാണ്. വന്യമൃഗ ശല്യ പ്രശ്നത്തിൽ കേന്ദ്ര നിയമത്തിനെതിരെ കേരളത്തിൽ നിയമനിർമാണം നടത്താൻ കഴിഞ്ഞു. മുനമ്പം - വഖഫ് ബോർഡ് വിഷയത്തിൽ ജോസ് കെ മാണി എടുത്ത നിലപാട് സംസ്ഥാന സർക്കാരും കോടതിയും അംഗീകരിച്ച് പ്രശ്നപരിഹാരമായി.



 ആധുനിക ലോകത്തിന് അനുസൃതമായി വികസന കാര്യങ്ങൾ ചിട്ടപ്പെടുത്താൻ ജോസ് കെ മാണിക്ക് കഴിയുന്നു. പാലാ ട്രിപ്പിൾ ഐ റ്റി യും, കുറവിലങ്ങാട് സയൻസ് സിറ്റിയും, മുത്തോലിയിലെ ഹോട്ടൽ മാനേജ്മെന്റ് കോളേജും, കോട്ടയത്തെ മീഡിയ അക്കാദമിയും ഒക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. പാലാ താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ച് ക്യാൻസർ സെന്ററും, രാജീവ് ഗാന്ധി മെഡിക്കൽ ലാബും ഒക്കെ ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയുള്ള വലിയ ചുവടുവെപ്പുകളാണ്. ഇതെല്ലാം കണ്ട് അസൂയ പൂണ്ട രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ജല്പനങ്ങൾക്ക് ജനങ്ങൾ പുല്ലുവില കൽപ്പിക്കുകയുള്ളൂവെന്നും ലോപ്പസ് മാത്യു പറഞ്ഞു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments