പാലാ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ലാറ്റക്സ് ഫാക്ടറിക്കെതിരെ പ്രതിഷേധം ശക്തമാക്കി ആക്ഷൻ കൗൺസിൽ. അന്യസംസ്ഥാന സ്വകാര്യ കമ്പനി വാടകയ്ക്ക് എടുത്തിരിക്കുന്ന പാലാ കരൂരിൽ പ്രവർത്തിക്കുന്ന മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഫാക്ടറിക്കെതിരെയാണ് പ്രതിഷേധം. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് നാലുമണിക്ക് വൻ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ പത്തുവർഷം പൂട്ടിക്കിടന്ന ശേഷം നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസുകൾ ഇല്ലാതെയും ആണ് ഫാക്ടറി പ്രവർത്തിക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു.
.ഫാക്ടറിയുടെ പ്രവർത്തനം മൂലം പ്രദേശവാസികൾക്ക് ആരോഗ്യത്തിന് ഹാനികരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും, കൊതുക് ശല്യം വർധിച്ചതായും ഭാരവാഹികൾ പറഞ്ഞു. ഫാക്ടറിയിലെ മലിനജലം പരിസരത്തെ പാടത്തേക്ക് ഒഴുക്കുന്നതായും, പ്രദേശവാസികൾക്ക് ക്യാൻസർ,അലർജി, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉണ്ടായതായുമാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്.
.നാളെ വൈകുന്നേരം നാലുമണിക്ക് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധയോഗം വെള്ളംചൂരിൽ നടക്കും. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ വിനോദ് കാടൻകാവിൽ, ജോസുകുട്ടി പുത്തൻപുരയിൽ, സനി തെരുവുംകുന്നേൽ, ബിജു ടി ഡി, കുര്യാച്ചൻ മഞ്ഞക്കുന്നേൽ, തോംസൺ ചെമ്പുളായിൽ, സലി കാവുങ്കൽ, ജോസി പഴയിടം എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments