ഭിന്നശേഷി അധ്യാപക നിയമനപ്രതിസന്ധി പരിഹരിക്കാൻ മുൻകൈയെടുത്ത ജോസ് കെ മാണിക്ക് അഭിനന്ദനവുമായി കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചർസ് ഫ്രണ്ട് .ജോസ് കെ മാണിയുടെ പാലായിലെ വീട്ടിലെത്തിയസംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ. അലക്സി നേതൃത്വത്തിൽ എത്തിയ അധ്യാപക പ്രതിനിധികൾ ഷാൾ അണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ശ്രീ ടോബിൻ കെ. അലക്സ്,കോട്ടയം ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജോബി വർഗീസ് കുളത്തറ എന്നിവർ ഷാൾ അണിയിച്ചു.
ഭിന്നശേഷി അധ്യാപക പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.കേരളത്തിലെ പതിനാറായിരത്തോളം വരുന്ന അധ്യാപകർക്ക് ഇത് ആശ്വാസമാകും എന്നും അദ്ദേഹം പറഞ്ഞു. എന്നും അധ്യാപകർക്ക് ഒപ്പംനിൽക്കുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എം ഉം കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ടുംഎന്ന് ടോബിന്റെ അലക്സ് പറഞ്ഞു.
.മാണി സാറിൻറെ കാലത്ത്ഒട്ടേറെ അധ്യാപക പ്രശ്നങ്ങളിൽ അദ്ദേഹം പരിഹാരം ഉണ്ടാക്കിയിരുന്നു.ഇപ്പോൾ ജോസ് കെ മാണി എംപിയും അധ്യാപകരോടൊപ്പം ആണ്.സന്തോഷ സൂചകമായി എല്ലാവർക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
കോട്ടയം ജില്ലാ പ്രസിഡണ്ട് ജോബി വർഗീസ് കുളത്തറ ,രാജേഷ് മാത്യു, നൈസി മോൾ ചെറിയാൻ,ബെന്നിച്ചൻ പി ഐ ,സാജു എബ്രഹാം ഗീതിക അഗസ്റ്റിൻ,ഷിനു ,ദിവ്യ കെ. ജി ;സിബി തോട്ടക്കര, ജോബി തോലാനി,ജിസ് കടപ്പൂർ,ജോബിൻ,ബോബി വിൻസെൻറ്.,മനു ജെയിംസ്,ജിതിൻ പി മാത്യു എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments