Latest News
Loading...

മഹാത്മാവിൻ്റെ സ്‌മരണയിൽ ജില്ല ഉണരുന്നു



മുഖം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 12 കേന്ദ്രങ്ങളിൽ മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കും. കാലം മറന്നുപോകുന്ന നന്മകളെ വീണ്ടെടുക്കുന്ന ദിനത്തിൽ സാംസ്‌കാരിക പ്രതിരോധത്തിൻ്റെ സർഗ്ഗാത്മക കൂട്ടായ്‌മകളിൽ ആയിരങ്ങൾ പങ്കെടുക്കും. സാംസ്‌കാരികമായി മനുഷ്യ ജീവിത വ്യവഹാരങ്ങളെ ഏകീകരിക്കാനും എല്ലാ വൈരുധ്യങ്ങളെയും അതിജീവിക്കാനുമുളള ഈ ശ്രമത്തിന് മഹാത്മാവിൻ്റെ സ്‌മരണ പ്രേരണയാകുന്നു.


.മതനിരപേക്ഷ സമൂഹത്തി ലൂടെ ജനാധിപത്യപ്രക്രിയ കൂടുതൽ അർത്ഥപൂർണ്ണമാക്കുന്ന ഈ കൂട്ടായ്‌മകളിൽ അണിചേരാൻ നാനാതുറകളിലുള്ളവർ ഒരുമിക്കുകയാണ്. ഈ ആഘോഷങ്ങൾ കലാമ ത്സരങ്ങളും അവതരണങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളും കൊണ്ട് സജീവമാകും. ഗാന്ധി വരയും, ചിത്രപെരും തിരശ്ശീലയുമാണ് വ്യത്യസ്ഥമായ ഒരു പരിപാടി.


വൈക്കത്ത് സി.ജെ. കുട്ടപ്പനും, സേവ്യർ പുൽപാട്ടും പങ്കെടുക്കും. തലയോലപ്പറ മ്പിൽ പ്രൊ: വി.എം. മാത്യു ആഘോഷങ്ങൾ ഉത്ഘാടനം ചെയ്യും. കടുത്തുരിത്തിയിൽ ഡോ: ഹരികുമാർ ചങ്ങമ്പുഴ ആണ് മുഖ്യ പ്രഭാഷകൻ, അയ്‌മനം ജോൺ, ഡോ: സിനി പി. സുകുമാർ എന്നിവർ ഏറ്റുമാനൂരിലും മുരുകൻ കാട്ടാക്കട, ഗായത്രി വർഷ എന്നിവർ പാലായിലും പ്രഭാഷണം നടത്തും.


അയർകുന്നത്ത് ഡോ: എ.കെ. അർച്ചനയാണ് മുഖ്യപ്രഭാഷക. പൂഞ്ഞാറിൽ ശ്രീ. റോഷൻ കെ. ജോണും വാഴൂരിൽ വി.കെ. സുരേഷ്‌ബാ ബുവും സംസാരിക്കും. പ്രൊ: പാർവ്വതി ചന്ദ്രയും വൈഷ്‌ണവിയുമാണ് കോട്ടയം ശിൽപ ശാലയിലെ അതിഥികൾ. പുതുപ്പള്ളിയിൽ പ്രൊ: എം.ജി. ചന്ദ്രശേഖരനും ഡോ: രാജേഷ് കെ പുതുമനയും പങ്കെടുക്കും. ഡോ: അജു കെ നാരായണനാണ് ചങ്ങനാശ്ശേരിയിലെ മുഖ്യപ്രഭാഷകൻ.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments