ഈരാറ്റുപേട്ടയിൽ ബിൽ തുക കുടിശ്ശിക വരുത്തിയ ഉപഭോക്താവിന്റെ കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത യൂണിയൻ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സി.ഐ.ടി.യു പാലാ ഡിവിഷൻ സെക്രട്ടറി ബോബി തോമസിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം യു.ഡി.ഇ.ഇ.എഫ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
.വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് രാജേഷ് ബി നായർ, റോബിൻ പി ജേക്കബ്, എസ് കെ സതീഷ് കുമാർ, ഷിബു ബി നായർ, റോയി കെ മാമൻ, ഷാനവാസ്, പി എം മുഹ്‌സിൻ, അഭിലാഷ് എസ്, രഞ്ജു ടി കെ, സെബാസ്റ്റ്യൻ മൈക്കിൾ, ഫൈസൽ, സന്തോഷ് ഇ എസ്, ജയപാൽ തുടങ്ങിയവർ സംസാരിച്ചു.
ജീവനക്കാരനെതിരെയുണ്ടായ അതിക്രമത്തിൽ ശക്തമായ നടപടിയെടുക്കണമെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments