Latest News
Loading...

പ്രൊഫ.എൻ.എം. ജോസഫ് ചരമ വാർഷികം ആചരിച്ചു



മുൻ മന്ത്രിയും ജനതാ ദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രൊഫ.എൻ.എം. ജോസഫിന്റെ 3-ാം ചരമവാർഷികം ആചരിച്ചു. ജനതാ ദൾ (എസ് ) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അ നുസ്മരണ സമ്മേളനം നഗരസഭ അധ്യക്ഷൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. എൻ. എം.ജോസഫിന്റെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം മറ്റ് പൊതുപ്രവർത്തകർക്ക് മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 


നി.മണ്ഡലം പ്രസിഡന്റ്  പ്രസിഡന്റ് മാത്യു മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.ടി. കുര്യൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.രമേഷ് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് ഡോ.തോമസ് സി. കാപ്പൻ, ടോമി ഈപ്പൻ അഞ്ചേരി, അനീഷ് ജോസഫ്, കെ.കെ.രാജു, എസ്. വിപിൻ. സേവ്യർ അറയ്ക്കൽ, വിശാഖ് ചന്ദ്രൻ, പി.വി. സിറിയക്,ശബരീനാഥ് ബാബു, ബോസി വെട്ടുകാട്ടിൽ, കെ.സി. മുരളീധരൻ, ലക്ഷ്മി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. അരുണാപുരം സെന്റ് തോമസ് പള്ളിയിലെ എൻ.എം. ജോസഫിന്റെ കബിറടത്തിൽ പ്രവർത്തകർ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments