പുനലൂർ മൂവാറ്റുപുഴ സ്റ്റേറ്റ്ഹൈവേ പാലാ തൊടുപഴ റോഡിൽ കുറിഞ്ഞിക്കും നെല്ലാപ്പാറയ്ക്കും ഇടക്ക് ചൂരപ്പെട്ട വളവിൽ അപകടങ്ങൾ പതിവാകുന്നതിൽ BJP കുറിഞ്ഞി വാർഡ് കമ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഓവർ സ്പീഡും, റോഡിന്റെ അപാകതയുമാണ് നിത്യേന അപകടങ്ങൾ ഉണ്ടാക്കുന്നത്. 


.ഇവിടെ വാഹനങ്ങുടെ വേഗത കുറയ്ക്കാൻ സ്പീഡ് ബ്രേക്കർ പോലുള്ള സംവിധാനങ്ങൾ അടിയന്തിരമായി ഏർപ്പാട് ആക്കണമെന്ന് BJP ആവശ്യപ്പെട്ടു. യോഗം BJP മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ കരുണാകരൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കവിത മനോജ്, BJP പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പയസ് ജോസഫ്, ജ.സെക്രട്ടറി, രാജേഷ്, തെക്കേ നാഗത്തുങ്കൽ,സുരേഷ് കുമാർ, രാജു പോൾ,സന്തോഷ് മണ്ണൂർ, സുജിത് മോഹനൻ , എന്നിവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ