മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മകളിലൊന്ന് സഹജീവികളോടുള്ള സ്നേഹമാണന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. വെട്ടി പറമ്പ് കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ ബ്ലോക്കിന്റെയും ഫിസിയോതെറാപ്പി സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണ വറ്റുന്ന സമകാലിന സാഹചര്യത്തിൽ കയ്യിലുള്ളത് നൽകി കാരുണ്യത്തിൻ്റെ നീരുറവകൾ സൃഷ്ടിക്കണമെന്നും അദ്ധേഹം കുട്ടിച്ചേർത്തു.കരുണ ചെയർമാൻ എൻ.എ. മുഹമ്മദ് ഹാറൂൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.എച്ച്. അബ്ദുൽനാസർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഫിസിയോതെറാപ്പി ഫിസിയോ തെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടനം ദക്ഷിണ കേരളജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും കെയർ ആന്റ് ക്യൂർ ഹോസ്പിസ് യൂനിറ്റിൻ്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി യും കുടിവെള്ള പദ്ധതി സമർപ്പണം അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ യും നിർവഹിച്ചു. ഡോ. നസീർ ഡോ,ഫ്രാൻസിസ് ജോർജ്, ഡോ. ആരിഫ് എന്നിവർക്ക് ആദരവ് നൽകി.
പി.എ. മുഹമ്മദ് ഇബ്രാഹിം ജില്ലാ പ്രസിഡന്റ് (ജമാഅത്തെ ഇസ് ലാമി എ.എം.എ. ഖാദർ (വ്യാപാരി വ്യവസായി ഏകോപന സമിതി) കെ.എ. മുഹമ്മദ് റഷീദ് (സ്പോൺസർ -ഫിസിയോ തെറാപ്പി യൂനിറ്റ്) ഹാജി അബ്ദുൽ ഖാദർ (ചെയർമാൻ, അജ്മി ഗ്രൂപ്പ്) മുഹമ്മദ് യാസർ (ഡയറക്ടർ, കെ.കെ ഫുഡ്സ്)
കെ.എം. മൂസ (ചെയർമാൻ, അൽ അസ്ഹർ ഗ്രൂപ്പ്), ടി.പി.എം. ഇബ്രാഹിം ഖാൻ (സീനിയർ സ്പെഷ്യൽ കോൺസൽ,മാനേജർ അൽ അമീൻ പബ്ലിക്ക് സ്കൂൾ ഇടപ്പള്ളി) ഷരീഫ് കാസിം (ചെയർമാൻ, ബറകാത്ത് ഗ്രൂപ്പ്) പി.ഇ. മുഹമ്മദ് സക്കീർ (കേരള ഹജ്ജ് കമ്മറ്റി അംഗം) മജീദ് വട്ടക്കയം (എം. ഇ. എസ് സ്റ്റേറ്റ് സ്ക്രട്ടറി ) നദീർ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി )ഹേമലത (പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്) മറിയാമ്മ ഫെർണാണ്ടസ് (പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത്) സുഹ്റ അബ്ദുൽ ഖാദർ (ചെയർപേഴ്സൻ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി) കെ.സി. ജെയിംസ് (പ്രസിഡന്റ്, തീക്കോയി പഞ്ചായത്ത്) ആനന്ദ് വെള്ളൂക്കുന്നേൽ (പ്രസിഡന്റ്, തലപ്പലം പഞ്ചായത്ത്) രജനി സുധാകരൻ (പ്രസിഡന്റ്, തലനാട് പഞ്ചായത്ത്) ഗീത നോബിൾ (പ്രസിഡന്റ്, പൂഞ്ഞാർ പഞ്ചായത്ത്) ജോർജ് മാത്യു (പ്രസിഡന്റ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്) സ്‍കറിയ ജോസഫ് (പ്രസിഡന്റ്, തിടനാട് പഞ്ചായത്ത്) ജയറാണി (മെംബർ, 11-ാംവാർഡ്, തീക്കോയി പഞ്ചായത്ത്) മുഹമ്മദ് സാലിഹ് (പ്രസിഡന്റ്, പുത്തൻ പള്ളി മഹല്ല് ജമാഅത്ത്) അബ്സാർ പുള്ളോലി (പ്രസിഡന്റ്, മുഹിയിദ്ദീൻ മഹല്ല് ജമാഅത്ത്)
ബി.എച്ച്. അലി ബാഖവി (ചീഫ് ഇമാം, പുത്തൻപള്ളി ജുമാ മസ്ജിദ്) മുഹമ്മദ് അഷറഫ് മൗലവി (ചീഫ് ഇമാം, നൈനാർ മസ്ജിദ്) വി.പി. സുബൈർ മൗലവി (ചീഫ് ഇമാം, മുഹിയുദ്ദീൻ മസ്ജിദ്) റവ. ഫാ. ജോയി നിരപ്പേൽ (മുഖ്യ രക്ഷാധികാരി, മുല്ലപ്പെരിയാർ സമര സമിതി) പുരുഷോത്തമ ശർമ (മേൽശാന്തി അങ്കാളമ്മൻ ക്ഷേത്രം) എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഹാഷിർ നദ്‍വി സ്വാഗതവും കൺവീനർ അവിനാഷ് മൂസ നന്ദിയും പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments