പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിന് കൊടിയേറി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. വികാരി വെരി റവ.ഫാ.തോമസ് പനയ്ക്കക്കുഴി, സഹ വികാരിമാരായ റവ ഫാ.ജോസഫ് വിളക്കുന്നേല്‍, റവ. ഫാ മൈക്കിള്‍ നടുവിലേകൂറ്റ് എന്നിവരും ഫാ. റോണി എട്ടുപറ, ഫാ.ലിജോ വെള്ളെടത്ത് ഫാ.ജിന്റോ വരകുകാലാ പറമ്പില്‍ എന്നിവരും സന്നിഹിതരായിരുന്നു.
തിരുനാള്‍ ദിവസങ്ങളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 6 വരെ രാവിലെ 5 30 ,6 30 10:00, ഉച്ചകഴിഞ്ഞ് 4: 30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും വൈകുന്നേരം 4 30ന്റെ വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനയ്ക്കും ശേഷം ജപമാല മെഴുകുതിരി പ്രതിക്ഷണവും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 7 ഞായറാഴ്ച രാവിലെ 5 30, 7: 00, 9 45, 11: 30, എന്നീ സമയങ്ങളില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും നോവേനയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പരിശുദ്ധ കന്യകാമറിയത്തിന് തിരുസ്വരൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കുന്നു. 4: 30pm ആഘോഷമായ തിരുനാള്‍ കുര്‍ബാനയും അതേ തുടര്‍ന്ന് നഗരപ്രദക്ഷിണവും ഉണ്ടായിരിക്കും.
പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8 തിങ്കളാഴ്ച രാവിലെ 5 30 ,6 30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. 9 30 am, മേരി നാമധാരികളുടെ സംഗമം നടത്തപ്പെടുന്നു. 10:00 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന അതേത്തുടര്‍ന്ന് പകല്‍ പ്രദക്ഷിണം നടത്തപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് സ്‌നേഹവിരുന്ന് 5 30 pm ആഘോഷമായ വിശുദ്ധ കുര്‍ബാന സന്ദേശം നൊവേന അതേ തുടര്‍ന്ന് തിരുസുരൂപം പുനഃപ്രതിഷ്ഠ നടത്തപ്പെടും. ചൊവ്വാഴ്ച രാവിലെ 5:30am പരേതരായ ഇടവകാര്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനയും സെമിത്തേരി സന്ദര്‍ശനവും നടത്തപ്പെടും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments