മൊബൈൽ ഫോണുകളുടെയും ആക്‌സസറീസിൻ്റെയും വിപുലമായ കളക്ഷനുമായി ഫോൺവേൾഡ് പാലായിൽ പ്രവർത്തനമാരംഭിച്ചു. പാലാ വെള്ളാപ്പാട് ഹെഡ് പോസ്‌റ്റോഫീസിന് എതിർവശം ബ്രൈറ്റ് ആർക്കേഡിലാണ് ഫോൺ വേൾഡിൻ്റെ പാലായിലെ രണ്ടാമത് ഷോറൂം ആരംഭിച്ചത്.
ഫാ തോമസ് മണിയംചിറ വെഞ്ചരിപ്പ് കര മം നിർവഹിച്ചു. മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. റിയൽമി, ഒപ്പോ, ഐഫോൺ, വൺ പ്ലസ്, സാംസംഗ്, വിവോ, ഐക്യൂ, നത്തിംഗ് തുടങ്ങി എല്ലാ ബ്രാൻഡിലുമുള്ള മൊബൈൽ ഫോണുകളും ചാർജ്ജർ, ഹെഡ്ഫോൺ, ഫോൺകവർ, പവർബാങ്ക് തുടങ്ങി ആക്‌സസറികളും ഇവിടെ നിന്നും ലഭ്യമാകും.
മികച്ച സർവ്വീസും ഈസി ഫിനാൻസ് സ്‌കീമുകളും ലഭ്യമാണ്. മൊബൈൽഫോൺ വിപണന രംഗത്ത് 18 വർഷ മായി പ്രവർത്തിക്കുന്ന ഫോൺ വേൾഡിന് ഈരാറ്റുപേട്ടയിലും പാലാ കെഎസ്ആർടിസിയ്ക്ക് സമീപവും ഷോ റൂമുകളുണ്ട്. ഓണത്തോട് അനുബന്ധിച്ച് കസ്റ്റമേഴ്സിനായി വിപുലമായ ഓഫറുകളും സമ്മാനപദ്ധതികളും ഒരുക്കിയിട്ടുള്ളതായി മാനേജിംഗ് പാർട്‌ണേഴ്‌സ് അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ










0 Comments