പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 30 ശനി മുതൽ സെപ്തംബർ 8 തിങ്കൾ വരെ പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, 414-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു.
ആഗസ്റ്റ് 30-നു ശനി ഉച്ചക്കഴിഞ്ഞ് 4.നു പുതുതായി നിർമ്മിച്ച കൊടിമരത്തിൻ്റെ ആശീർവാദ കർമ്മവും തിരുനാൾ കൊടിയേറ്റും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. തുടർന്ന് പ്രസുദേന്തി വാഴ്‌ചയും, ലദീഞ്ഞും നടക്കും. ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന തുടർന്ന് പരേതരായ ഇടവകാംഗങ്ങളുടെ ഓർമ്മ ആചരിച്ച് സിമി ത്തേരി സന്ദർശനവും ഉണ്ടായിരിക്കും. മുഖ്യ കാർമ്മികത്വം വഹിക്കുന്നത്- വികാരി റവ. ഫാ. ജോസഫ് തടത്തിൽ.
.ആഗസ്റ്റ് 31 ഞായർ മുതൽ സെപ്റ്റംബർ 7 ശനി വരെ തിരുനാളിന് എല്ലാ ദിവസവും വെളുപ്പിനെ 4.30 മുതൽ 5.30 വരെ ദിവ്യകാരുണ്യ ആരാധ നയും ജപമാലയും രാവിലെ 5.30, 7.00, 9.30, ഉച്ചകഴിഞ്ഞ് 4.30-നും വൈകിട്ട് 7.00 നും ആഘോഷമായ വി. കുർബാനയും, നൊവേനയും തുടർന്ന് ആഘോഷമായ ജപമാല പ്രദഷിണവും ഉണ്ടായിരിക്കും.
സെപ്റ്റംബർ 1 തിങ്കൾ ഉച്ചക്കഴിഞ്ഞ് 4. ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന. മുഖ്യ കാർമ്മികത്വം വഹിക്കുന്നത്- ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ.
.പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 8 തിങ്കൾ വെളുപ്പിന് 4.15 മുതൽ പൂച്ചെണ്ടു സമർപ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. 4.30 നു ദിവ്യകാരുണ്യ ആരാധനയും ജപമാലയും നടക്കും.' രാവിലെ 5.30, 7.00, 9.30, ഉച്ചയ്ക്ക് 12.30-നും ആഘോഷമായ വി. കുർബാനയും, സന്ദേശവും നൊവേനയും ഉായിരിക്കും. ഉച്ചകഴിഞ്ഞ് 4-നു ആഘോഷമായ
തിരുനാൾ റാസയും, നൊവേനയും നടത്തപ്പെടുന്നു. റവ.ഫാ. അഗസ്റ്റിൻ കൂട്ടിയാനി, റവ ഫാ.മാത്യു കണിയാംപടിക്കൽ, റവ.ഫാ.മാത്യു തെരുവംകുന്നേൽ, റവ.ഫാ ആൻ്റണി വില്ലന്താനത്ത് തുടങ്ങിയവർ കാർമ്മികത്വം വഹിക്കുന്നു. തുടർന്ന് ടൗൺ ചുറ്റിയുള്ള ആഘോഷമായ തിരു നാൾ പ്രദഷിണവും. കൊടിയിറക്കും ഉണ്ടായിരിക്കും.
പരിപാടികൾക്ക് വികാരി.റവ ഫാ .ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി.റവ.ഫാ.ജോസഫ് ആലഞ്ചേരിൽ, അസി.വികാരിമാരായ സ്കറിയ മേനാംപറമ്പിൽ, റവ.ഫാ.ആൻ്റണി നങ്ങാപറമ്പിൽ കൈക്കാരൻമാരായ ബേബിച്ചൻ ചക്കാലയ്ക്കൽ, ടെൻസൺ വലിയ കാപ്പിൽ, ജോർജുകുട്ടി ഞാവളളിൽ, സാബു തേനം മാക്കൽ, കൺവീനർമാരായ രാജേഷ് പാറയിൽ, തങ്കച്ചൻ കാപ്പിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ വികാരി ഫാ.ജോസഫ് തsത്തിൽ, കൈക്കാരൻ ടെൻസൻ വലിയ കാപ്പിൽ, കൺവീനർമാരായ രാജേഷ് പാറയിൽ, തങ്കച്ചൻ കാപ്പിൽ, ലിജോ ആനിത്തോട്ടം എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments