കടനാട് : പഞ്ചായത്ത് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ സുകുമാരന്റെ ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ചവരെ എത്രയും വേഗം കണ്ടെത്തി അർഹമായ ശിക്ഷ ഉറപ്പാക്കണം എന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബെന്നി ഈരു രിക്കൽ, സെക്രട്ടറി രാജേഷ് കൊരട്ടിയിൽ, കെ.ടി.യു.സി നേതാവ് സജി നെല്ലൻകുഴി എന്നിവരോടൊപ്പം സംഭവസ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം .പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മേലുകാവ് എസ്. എച്ച്. ഒ.യെ അന്വേഷണ ച്ചുമതല ഏൽപ്പിച്ചിട്ടുണ്ട് .ഫോറൻസിക് വിദഗ്ധർ നാളെ സ്ഥലത്ത് എത്തിച്ചേരും.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments