മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻ്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിനം സമുചിതമായി ആഘോഷിച്ചു. ബഷീറിന് ഏറെ ഇഷ്ടപ്പെട്ട മാങ്കോസ്റ്റീൻ മരം സ്കൂൾ അങ്കണത്തിൽ നടുകയുണ്ടായി.
തുടർന്ന് നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് ബഷീർ അനുസ്മരണം നടത്തി.
.ശ്രീ. ലിബീഷ് മാത്യു ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ശ്രീമതി. ജസ്വിൻ ബി. ജോർജ് സ്വാഗതവും ശ്രീമതി. അഞ്ജു സ്കറിയാ നന്ദിയും രേഖപ്പെടുത്തി. പരിപാടികൾക്ക് സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. ക്രിസ്റ്റി ടോം, ശ്രീ. വിപിൻ തോമസ്, ശ്രീമതി. ജൂണറ്റ് മേരി ജോസഫ്, ശ്രീമതി. ജിഷ സെബാസ്റ്റ്യൻ,ശ്രീമതി. റോസ്മേരി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments