പിഴക്. പാലാ തൊടുപുഴ റൂട്ടിൽ പിഴക് നിർമ്മല പബ്ലിക് സ്കൂളിന് സമീപമുള്ള ടൈൽ കടയിൽ ഇന്നലെ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷ്ടാവ് കടയ്ക്കുള്ളിൽ കയറി അരമണിക്കൂറോളം കടയ്ക്കുള്ളിൽ പണമുണ്ടോ എന്ന് തിരഞ്ഞു. ഉടമ കടയിൽ പണം സൂക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ കടയിൽ തന്നെ കള്ളൻ കയറുന്നത് ഇത് മൂന്നാം തവണയാണ്. ഇന്നലെ തന്നെ മറ്റൊരു കടയിലും പൂട്ട് തകർത്തു. പിഴക് മാനത്തൂർ പ്രദേശങ്ങളിൽ ഇത്തരത്തിൽ രാത്രികാലങ്ങളിൽ മോഷണങ്ങൾ നടന്നിട്ടുണ്ട്.
.രാവിലെ 4.15ന് കടയ്ക്കുള്ളിൽ പ്രവേശിച്ചത്. വിവരമറിഞ്ഞ് മേലുകാവ് സർക്കിൾ ഇൻസ്പെക്ടർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നു. സമീപത്തെയും കടയിലെയും സിസിടിവി വിശദമായി പരിശോധന നടത്തി. ഇത്തരത്തിൽ പതിവായി വ്യാപാര സ്ഥാപനങ്ങളിൽ മോഷണം പതിവാകുന്ന സാഹചര്യത്തിൽ അതിർത്തി പങ്കിടുന്ന രാമപുരം മേലുകാവ് പോലീസ് സംയുക്തമായി ശക്തമായ അന്വേഷണം നടത്തി പ്രതിയെ എത്രയും വേഗം കണ്ടെത്തണമെന്ന് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments