പാതാമ്പുഴ എസ് എൻ ഡി പി ശാഖാ യോഗത്തിൽ പ്രവർത്തിക്കുന്ന ഗുരുകൃപ കുടുംബയൂണിറ്റ് മുരിങ്ങപ്പുറത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും, കുട്ടികൾക്കുള്ള പഠന ഉപകരണ വിതരണവും നടത്തി. ശാഖാപ്രസിഡൻ്റ് ഷാജി പാറടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗംശാഖാ സെക്രട്ടറി ബിനു കെ കെ കിഴക്കേ മാറാംകുന്നേൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പാതാമ്പുഴ എസ് എൻ ഡി പി ശാഖായോഗം വനിതാ സംഘം സെക്രട്ടറി ലാലി രവി കതിരോലിക്കൽ, പാതാമ്പുഴ എസ് എൻ ഡി പി ശാഖാ യോഗം യൂത്ത്മൂവ്മെൻ്റ് കൺവീനർ രഞ്ജിത്ത് ആർ ഈഴവർ വയലിൽ , ഗുരുകൃപ കുടുംബയൂണിറ്റ് ചെയർമാൻ രാധാ ഭാസി തെക്കേടത്ത് , ഗുരു കൃപ കുടുംബയൂണിറ്റ് കൺവീനർ രജനി വിനോജ് ഏർത്തേൽ, സദ്ഗുരു മൈക്രോ ഫൈനാൻസ് കൺവീനർ രാധാഭാസി, സദ്ഗുരു മൈക്രോ ഫിനാൻസ് ജോയിൻ്റെ കൺവീനർ കമലാക്ഷി കുട്ടപ്പൻ വള്ളിക്കാഞ്ഞിരത്തുങ്കൽ എന്നിവർ പ്രസംഗിച്ചു. കുടുബയൂണിറ്റംഗം സജി കുന്നേൽ സ്വാഗതവും കുടുംബയൂണിറ്റ് വൈസ് ചെയർമാൻ രഞ്ജിത്ത് ആർ കൃതജ്ഞതയും രേഖപ്പെടുത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments