Latest News
Loading...

സെന്റ് മൈക്കിൾ ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം



 
പ്രവിത്താനം : സെന്റ് മൈക്കിൾ ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പാലാ ഡി.വൈ.എസ്.പി. കെ സദൻ ഉദ്ഘാടനം ചെയ്തു. ബാല്യകാലം മുതൽ നല്ല ശീലങ്ങൾ കൈമുതലാക്കി രാഷ്ട്രത്തിന്റെ നിയമങ്ങൾ അനുസരിച്ച് വളരാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതിക മേഖലകളിൽ കൂടുതൽ സമയം വ്യാപരിക്കുമ്പോൾ ധാർമികത കൈവിടരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.




നവാഗതരായ വിദ്യാർത്ഥികളെയും അവധിക്കാലത്ത് സ്കൂൾ നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയ കുട്ടികളെയും സമ്മാനങ്ങൾ നൽകി ആദരിച്ചു.
 
സ്കൂൾ മാനേജർ വെരി. റവ. ഫാ.ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസി. മാനേജർ ഫാ. ആന്റണി കൊല്ലിയിൽ, പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്,പി.ടി.എ. പ്രസിഡണ്ട് ജിസ്മോൻ തുടിയൻപ്ലാക്കൽ, എം. പി.ടി.എ. പ്രസിഡന്റ് ജാൻസി ജോസഫ്, സി. ആൻസി ടോം തുടങ്ങിയവർ സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments