Latest News
Loading...

പാലാ സെൻ്റ് തോമസിൽ വിജയദിനാഘോഷം



2025 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി ,ഹൈസ്കൂൾ പരീക്ഷകളിൽ ഉന്നത വിജയം നേടി കേരളത്തിലെ ആൺ പള്ളിക്കൂടങ്ങളിൽ ഹൈസ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും, ഹയർ സെക്കൻഡറി തലത്തിൽ കോട്ടയം ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ പാലാ സെൻ്റ് തോമസിലെ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ്  മാണി സി കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. 



.സ്കൂൾ മാനേജർ റവ ഡോ ജോസ് കാക്കല്ലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാഠ്യ- പാഠ്യേതര മേഖലകളിൽഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരം സമർപ്പിക്കുകയും ചെയ്തു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി ബിജി ജോജോ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ റെജിമോൻ കെ മാത്യു, ഹെഡ്മാസ്റ്റർ Fr റെജിമോൻ സ്കറിയ , പി.ടി.എ പ്രസിഡൻ്റ് ശ്രീ വി എം തോമസ്, വിദ്യാർത്ഥി പ്രതിനിധി കുമാരി ജൂലിയ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments