Latest News
Loading...

ജൗളിക്കടയുടെ മറവിൽ മദ്യക്കച്ചവടം പാലാ സ്വദേശി എക്സൈസ് പിടിയിൽ



തുണിക്കച്ചവടത്തോടൊപ്പം മദ്യക്കച്ചവടവും നടത്തിവന്നിരുന്ന പാല കടനാട് സ്വദേശി കല്ലോലിക്കൽ ജോൺ മകൻ തോമസ് K.J (64)നെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസി എക്സൈസ് ഇൻസ്പെക്ടർ അരുൺ സി. ദാസിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ചര ലിറ്റർ മദ്യം പിടികൂടി. 



തുണിത്തരങ്ങൾ പൊതിയുന്നത് പോലെ മദ്യക്കുപ്പികൾ പൊതിഞ്ഞ് സൂക്ഷിക്കുകയും ആവശ്യക്കാർക്ക് രഹസ്യമായി മദ്യക്കച്ചവടം നടത്തിവരുകയായിരുന്നു. എക്സൈസ് കയ്യോടെ പിടികൂടിയപ്പോൾ അത് തുണിയാണ് സാറേ എന്ന് പറഞ്ഞ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊതിയഴിച്ച് നോക്കിയപ്പോൾ പ്രതി പിടിയിലാവുകയുമായിരുന്നു.



 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻ്റെലിജൻസ് അസി എക്സൈസ് ഇൻസ്പെക്ടർ രാജേഷ് . Sഅസി എക്സൈസ് ഇൻസ്പെക്ടർ നൗഷാദ് M, പ്രിവൻ്റീവ് ഓഫീസർ അഫ്സൽ, സിവിൽ എക്സൈസ് ഓഫീസർ ദീപക് .S വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ K.M സിവിൽ എക്സൈസ് ഡ്രൈവർ ബിബിൻ ജോയി എന്നിവർ പങ്കെടുത്തു .


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments