സ്കൂൾ പ്രവേശനത്തോട് മുന്നോടിയായി ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്ക് ബാഗ്, കുട, നോട്ട്ബുക്ക് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ബ്രില്യൻഡ് സ്റ്റഡി സെൻറർ Maths വിഭാഗം HOD പ്രൊഫ. റോയി തോമസ് കടപ്ലാക്കൽൻറ അദ്ധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് വൈസ് പ്രസിഡന്റ് മനേഷ് കല്ലറയ്ക്കൽ, മുൻ പ്രസിഡന്റ് അരുൺ കുളമ്പള്ളിൽ, ഇടമറുക് സെൻറ് ആൻറണീസ് UP സ്കൂൾ HM സിസ്റ്റർ അനില S.H,മദർ സിസ്റ്റർ ബന്നറ്റ്, ലയൺ മെമ്പർമാരായ റ്റിറ്റോ.റ്റി.തെക്കേൽ, പ്രിൻസൻ പറയൻകുഴി തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments