പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിക്കും മാനത്തൂരിനും ഇടയിലായിരുന്നു അപകടം. കാറിൻറെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സജിത്താണ് മരിച്ചത്. എയർബാഗുകൾ പ്രവർത്തിച്ചതിനാൽ മുന്നിലിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
തൊടുപുഴ ഭാഗത്ത് നിന്നും വന്ന കാർ വലതുവശത്ത് വീടിൻറെ സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് അപകടം. നിരപ്പായ റോഡിൽ വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തിൽ കാർപൂർണമായും തകർന്നു. മൃതദേഹം പാലാ ജനാശുപത്രിയിൽ .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments