വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 1.25 ലക്ഷം രൂപയുടെ പദ്ധതിയുമായി ഇടനാട് ബാങ്ക്.
വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടനാട് സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന “നാരായം” പദ്ധതിയുടെ ഫണ്ട് വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് സുനില്‍ എന്‍ മഴുക്കുന്നേൽ ഗവ. യു.പി സ്കൂള്‍ വലവൂര്‍ ഹെഡ് മാസ്റ്റര്‍ രാജേഷ് N Y ക്ക് നല്‍കി നിര്‍വഹിച്ചു.
ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള വിവിധ സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകളും ക്യാമ്പയിനുകളും നടത്തുന്നതിലേക്കുമായി 1.25 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇടനാട് ബാങ്ക് ആവിഷ്കരിച്ചിരിക്കുന്നത്.
.
പദ്ധതിയുടെ ഉദ്ഘാടനവും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയുടെ വിതരണവും ബാങ്ക് ഹാളില്‍ വച്ച് ബാങ്ക് വൈസ് പ്രസിഡന്റ് സജി എം റ്റി യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് സുനില്‍ എന്‍ മഴുക്കുന്നേല്‍ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ക്ക് തുകകള്‍ കൈമാറി നിര്‍വഹിച്ചു. കരൂര്‍ പഞ്ചായത്തിലെ 9 സ്‌കൂളുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുളളത്. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ഉറപ്പാക്കുന്നതിനും ടി പദ്ധതി ലക്ഷ്യമാക്കിയിട്ടുളളതാണ്. ബാങ്ക് ഭരണസമിതി അംഗങ്ങളായ ബാബുരാജ് പി.എസ്, ജോസ് എം.വി, ടോം തോമസ്, സംഗീത വിനോദ് , നിഷമോള്‍ ഒ.വി, അഷ്മി അയ്യപ്പന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments