Latest News
Loading...

ഒരാൾ കൂടി അറസ്റ്റിൽ



 
22.6.2025 ഞായറാഴ്ച ഉച്ച തിരിഞ്ഞ് പാലാ കട്ടക്കയം ഭാഗത്തുള്ള കൺസ്യൂമർ ഫെഡ്ഡിന്റെ മദ്യവിൽപന ശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ ഇടുക്കി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപിച്ച് പോക്കറ്റിൽ ഉണ്ടായിരുന്ന 3000/- രൂപ അടങ്ങിയ പഴ്സും 13000/- രൂപ വില വരുന്ന ഫോണും തട്ടിപ്പറിച്ചെടുത്ത സംഭവത്തിൽ കൂട്ടുപ്രതിയായ കടനാട് പൂവൻതടത്തിൽ മജീഷ്  (34)  എന്നയാളെ  പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മേലുകാവ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുൾപ്പെട്ടയാളും മേലുകാവ്, പാലാ, ഈരാറ്റുപേട്ട എന്നീ സ്റ്റേഷനുകളിലെ ഒട്ടേറെ കേസുകളിലെ പ്രതിയുമാണ്. 


.പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ, ഗ്രേഡ് എ എസ് ഐ സുബാഷ് വാസു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു മറ്റൊരു പ്രതിയായ ജോജോ ജോർജിനെ 23.06.2023 തീയ്യതി പാലാ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments