Latest News
Loading...

ശ്രീശുഭാനന്ദാശ്രമം വാർഷികാഘോഷങ്ങൾ വെള്ളിയാഴ്ച



പൂഞ്ഞാർ: ആത്മബോധോദയ സംഘം ശ്രീശുഭാനന്ദാശ്രമം വാർഷികാഘോഷങ്ങൾ വെള്ളിയാഴ്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 7.30 ന് പൂഞ്ഞാർ മാങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ ശ്രീശുഭാനന്ദ ഗാനാർച്ചനയോടെ ഘോഷയാത്രക്ക് തുടക്കമാകും. 8.30 ന് ആരംഭിക്കുന്ന സമാരംഭ സമ്മേളനം പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഗീത നോബിൾ ഉദ്ഘാടനം ചെയ്യും. ചെറുകോൽ ശ്രീശുഭാനന്ദാശ്രമം സ്വാമി നിയുക്താനന്ദൻ അധ്യക്ഷത വഹിക്കും. 


.9.30 ന് ഘോഷയാത്ര മങ്കൊമ്പുംകാവ് ദേവീക്ഷേത്രാങ്കണത്തിൽ നിന്നാരംഭിച്ച് പള്ളിവാതിൽ, കൊമേന്ത വഴി സ്വീകരണയോഗ വേദിയായ പൂഞ്ഞാർ ടൗൺ ബസ് സ്റ്റാന്റിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സ്വീകരണയോഗം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തംഗം റോജി തോമസ് ഉദ്ഘാടനം ചെയ്യും. ചെറുകോൽ ശ്രീശുഭാനന്ദാശ്രമം ട്രസ്റ്റി സ്വാമി നിത്യാനന്ദൻ അധ്യക്ഷത വഹിക്കും.

 11.30 ന് പൂഞ്ഞാർ സ്റ്റോവാ ഓഡിറ്റോറിയ ത്തിൽ നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. സ്വാമി വേദാനന്ദൻ അധ്യക്ഷത വഹിക്കും. സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. തോമസ് പനയ്ക്കകുഴി, എസ്എൻഡിപി മീനച്ചിൽ യൂണിയൻ വനിതാസംഘം അധ്യക്ഷ മിനർവ്വാ മോഹൻ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സന്യാസിനി ഗുരുകർമ്മാനന്ദനിയമ്മ, വി.കെ. ബാബു, നിതിൻരാജ് പൂഞ്ഞാർ എന്നിവർ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments