Latest News
Loading...

കാണാതായവർക്ക് വേണ്ടി തിരച്ചിൽ പുനരാരംഭിച്ചു


മീനച്ചിലാറ്റിൽ വിലങ്ങുപാറ കടവിൽ കാണാതായ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ ഈരാറ്റുപേട്ടയിൽ നിന്നുള്ള നന്മ കൂട്ടം, ടീം എമർജൻസി പ്രവർത്തകരാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ അവസാനിപ്പിച്ച ഭാഗത്തുനിന്നും ആരംഭിച്ച തെരച്ചിൽ കൂറ്റനാൽ കടവ് വരെയെത്തി. കളരിയമ്മാക്കൽ കടവിൽ ചെക്ക് ഡാം ഉള്ളതിനാൽ ഇതിനപ്പുറം പോയിട്ടില്ലെന്നാണ് വിലയിരുത്തൽ. 

കാണാതായ യുവാക്കളുടെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. അഴുതയിൽ നിന്നുള്ള പഞ്ചായത്ത് അംഗവും സ്ഥലത്തുണ്ട്. വേനൽക്കാലം ആണെങ്കിലും ശക്തമായി ദിവസവും പെയ്യുന്ന മഴയെ തുടർന്ന് ആറ്റിൽ ജലനിരപ്പ് ഉണ്ട്. ആറിന്റെ ഘടന പൊതുവേ മാറിയതായി തെരച്ചിൽക്കാർ പറയുന്നു.  തെക്കേമല പന്തപ്ലാക്കല്‍ ജോസഫ് ജോണിന്റെ മകന്‍ ആല്‍ബിന്‍ ജോസഫ് (21) അടിമാലി പൊളിഞ്ഞപാലം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ ജോമോന്‍ (18) എന്നിവരെയാണ് കാണാതായത്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments