ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമവും ആർ വി തോമസ് അനുസ്മരണവും നാളെ, മെയ് 23 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കൊട്ടാരമറ്റം ആർ വി ജംഗ്ഷനിൽ. മണ്ഡലം പ്രസിഡൻറ് തോമസ്കുട്ടി നെച്ചിക്കാടിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മുൻ ആഭ്യന്തര മന്ത്രിയും കോട്ടയം എംഎൽഎയും ആയ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.
രാജ്യസഭ മുൻ ഉപാധ്യക്ഷൻ പിജെ കുര്യനാണ് ആർ വി തോമസ് അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്നത്. മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോക്ടർ സിറിയക് തോമസ് ഗാന്ധി സ്മരണ സന്ദേശം പങ്കുവയ്ക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments