Latest News
Loading...

കനത്ത മഴ. 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്



സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മീനച്ചില്‍ താലൂക്കിലും ശക്തമായ മഴ തുടരുകയാണ്. ഒരു മണിക്കൂറിലധികമായി സാമാന്യം ശക്തമായ മഴ പലയിടത്തും അനുഭവപ്പെടുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


 കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments