Latest News
Loading...

കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു




രാമപുരം, കൂത്താട്ടുകുളം റോഡിൽ താമരക്കാട് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ലോട്ടറി തൊഴിലാളി മരിച്ചു. തിരുമാറാടി സ്വദേശി മാത്യു ( 60) ആണ് തൽക്ഷണം മരിച്ചത്. താമരക്കാട് സ്വദേശികളായ പരക്കാട്ട് റ്റോമി (55), പൊരുമാലിക്കര ബാലചന്ദ്രൻ (52) എന്നിവർക്ക് പേർക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു.  



ഇന്ന് രാവിലെ 8.30 ന് ആണ് അപകടം നടന്നത്. പാലായിൽ നിന്ന് കുത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാർ തെറ്റായ ദിശയിൽ വന്ന് ഇടിച്ച് എന്നാണ് സമീപവാസികൾ പറയുന്നത്. പരിക്ക് പറ്റിയവരെ കുത്താട്ടുകുളം ദേവമാത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments