വാഗമൺ കുരിശുമലയിൽ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് കുരിശിന്റെ വഴി നടന്നു. രാവിലെ 9 മണിക്ക് തീക്കോയി, മംഗളഗിരി പള്ളികളുടെ നേതൃത്വത്തിൽ കുരിശിൻ്റെവഴിയും 10:30 നു വി. കുർബാനയും തുടർന്ന് നേർച്ചകഞ്ഞി വിതരണവും നടന്നു. തീക്കോയി ഫൊറോന പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. തോമസ് വാഴയിൽ, മംഗളഗിരി പള്ളി വികാരി ഫാ. തോമസ് കൊച്ചോടക്കൽ, വാഗമൺ പള്ളി വികാരി ഫാ. ആൻ്റണി വാഴയിൽ എന്നിവർ സന്നിഹിതരായിരുന്നു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments