Latest News
Loading...

വിശ്വാസോത്സവം വിശ്വാസ പ്രഖ്യാപന റാലിയോടെ സമാപിച്ചു.




വെള്ളികുളം സൺഡേ സ്കൂൾവിദ്യാർത്ഥികളുടെ ഒരാഴ്ച നീണ്ടു നിന്ന വിശ്വാസോത്സവം - ഹൈ മാനുസാ ദ് മെൽസാ - വിശ്വാസ പ്രഖ്യാപന റാലിയോടെ സമാപിച്ചു.കുട്ടികൾക്ക് ആത്മീയവും മാനസികവുമായി ഉണർവ്വ് നൽകുന്നതും ബഹുവിധ കഴിവുകളെ കണ്ടെത്തുവാൻ സഹായിക്കുന്നതുമായ  പരിശീലന പരിപാടികളായിരുന്നു വിശ്വാസോത്സവത്തിന് ഉണ്ടായിരുന്നത്. "ലഹരി വിമുക്ത നാടും നാളെയുടെ സ്വപ്നങ്ങളും" എന്ന വിഷയത്തെ  കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളായിരുന്നു വിശ്വാസോത്സവത്തിൽ നടത്തിയത്. ലഹരി വിരുദ്ധ എക്സിബിഷൻ, ലഹരി വിരുദ്ധ റാലിഎന്നിവ നടത്തി.



പ്രസംഗം, സംഗീതം , ബൈബിൾ അധിഷ്ഠിതമായ മത്സരങ്ങൾ,സ്കിറ്റ് ,ലോഗോസ് ക്വിസ് ,വിശുദ്ധരെ പരിചയപ്പെടുത്തൽ, ആക്ഷൻ സോങ്, ബൈബിൾ വചന പരീക്ഷ തുടങ്ങിയ വിവിധ കലാ മത്സരങ്ങളും കായിക മത്സരങ്ങളും നടത്തപ്പെട്ടു. സമാപന ദിനത്തിൽ ഹൗസ് അടിസ്ഥാനത്തിൽ വിശ്വാസ പ്രഖ്യാപന റാലി നടത്തി.വിശ്വാസത്തിൻ്റെ സമാപന സമ്മേളനത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു 


ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി. ഫാ.ജേക്കബ് താന്നിക്കപ്പാറ അനുഗ്രഹ പ്രഭാഷണം നടത്തി.പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയവർക്ക് യാത്രയപ്പ് നൽകി.സൺഡേ സ്കൂളിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ യഥാക്രമം ബ്ലൂ ഹൗസ്, ഗ്രീൻ ഹൗസ് ,റെഡ് ഹൗസ് കാർക്ക് സമ്മാനം നൽകി. 


ജോസഫ് കടപ്ലാക്കൽ ,അനീഷ് കൊള്ളികൊളവിൽ സിസ്റ്റർ ട്രീസാ മരിയ അരയത്തുംകര , സിസ്റ്റർ ഷാനി താന്നിപ്പൊതിയിൽ, സിസ്റ്റർ ഷാൽബി, അൽഫോൻസ ചിറ്റേത്ത് , സിനി വളയത്തിൽ,സ്റ്റെഫി മൈലാടൂർ ,ആൽബിൻ തോട്ടപ്പള്ളൽ,മെറീന കടപ്ലാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments