ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ വെട്ടി കുറച്ച് കേരളത്തിലെ പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന LDF സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കെതിരെയും ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാത്തതിനെതിരായും, മകളെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ പിണറായി വിജയൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടും UDF തിടനാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിടനാട് ടൗണിൽ രാപ്പകൽ സമരം നടത്തി.
UDF ചെയർമാൻ രമേശ് കുമ്മണ്ണൂരിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേരള കോൺഗ്രസ് ഹൈപവർ കമ്മറ്റിയംഗം അഡ്വ. പ്രിൻസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് അഡ്വ. വസന്ത് തെങ്ങുംപള്ളി മുഖ്യപ്രഭാക്ഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. സതീഷ്കുമാർ, UDF നിയോജക മണ്ഡലം ചെയർമാൻ മജു പുളിക്കൻ, കൺവീനർ പ്രകാശ് പുളിക്കൻ, കേരള കോൺഗ്രസ് ഉന്നതധികാര സമിതിയംഗം സാബു പ്ലാത്തോട്ടം, കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡൻ്റ് റോയി തുരുത്തിയിൽ, CMP ജില്ലാ ജോയിൻ്റ് സെക്രട്ടറി തോമസുകുട്ടി മൂന്നാനപ്പള്ളിൽ,
DCC മെംബർ വർക്കിച്ചൻ വയംപോത്തനാൽ, CMP സംസ്ഥാന കമ്മറ്റിയംഗം ശ്രീകുമാർ ചൈത്രം, കൂട്ടിക്കൽ മണ്ഡലം പ്രസിഡൻ്റ് ജിജോ കാരയ്ക്കാട്ട്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വർക്കി സ്കറിയ പൊട്ടംകുളം , കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനോ മുളങ്ങാശേരി, INTUC മണ്ഡലം പ്രസിഡൻ്റ് ജോയി പാതാഴ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി മുട്ടത്തുകുന്നേൽ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിൻസി ബിജോയി തയ്യിൽ, മോഹനകുമാർ കുമ്മണ്ണൂർ, ബേബിച്ചൻ പരവരാകത്ത്, ഇമ്മാനുവൽ പുളിമൂട്ടിൽ, ജോമോൻ മണ്ണൂർ,
ജിമ്മി പരവരാകത്ത്, കുര്യാച്ചൻ ചോങ്കര , ജോസ് തോട്ടുങ്കൽ, ബേബി പേണ്ടാനത്ത്, ചാക്കോച്ചൻ തയ്യിൽ, കെ.വി. കുര്യൻ കരോട്ട് പുള്ളോലിൽ, നിബു മുളങ്ങാശ്ശേരി, ബീവിച്ചൻ ഉഴുത്തുവാൽ, തോമസ് കൊണ്ടൂർ, ബിനോയി ചന്ദ്രൻകുന്നേൽ, ജോർജ് ഇലഞ്ഞിക്കൽ, ജോർജ് ജോസഫ് കിഴക്കയിൽ, ജോസ് വടക്കേൽ, ബിബി മടത്തുംപടിക്കൽ, ജോയി പന്തലാനി, ജോയി പേണ്ടാനത്ത്, പീറ്റർ വെട്ടുകൽ പുറത്ത്,
കുരുവിള തുരുത്തിയിൽ, പി.ജെ ജോസഫ് പൊട്ടനാനിയിൽ, പോൾ വെട്ടുവയലിൽ, സാജു കാരമുള്ളിൽ, ജോബി ചൂണ്ടിയാനിപുറത്ത്, ജിയോ വർക്കിച്ചൻ വയംപോത്തനാൽ, സിജോ തുരുത്തിയിൽ, ജിജോ ചാലിൽ, കുഞ്ഞ് പുളിക്കൽ, കുര്യാച്ചൻ തണ്ണിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments