മീനച്ചിൽ യൂണിയൻ എസ്.എൻ.ഡി. പി യോഗം കിഴക്കൻ മേഖലാസമ്മേളനം തീക്കോയി ശാഖ ഓഡിറ്റോറിയത്തിൽ വച്ച് എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം ആർ ഉല്ലാസ് മതിയത്ത് ഉദ്ഘാടനം നിർവഹിച്ചു. വനിതകളുടെ ഉന്നമനത്തിലൂടെ സമുദായത്തിന്റെയും സമൂഹത്തിന്റെയും ഉന്നതി കൈവരിക്കുക എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തി വനിതാ സംഘത്തിൻറെ നേതൃത്വത്തിൽ നടത്തുന്ന സമ്മേളനത്തിൽ വനിതാ യൂണിയൻ സംഘം ചെയർപേഴ്സൺ മിനർവ മോഹൻ ൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ,യൂണിയൻ വൈസ് ചെയർമാൻ സജീവ് വയലാ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ വനിതാ സംഘം കൺവീനർ സംഗീത അരുൺ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ യൂണിയൻ ജോയിൻറ് കൺവീനർ കെ ആർ ഷാജി ,അഡ്മിനിസ്ട്രേറ്റീവ് അംഗവും ഓഫീസ് സെക്രട്ടറിയുമായ സി ടി രാജൻ,സൈബർ സേന സംസ്ഥാന ചെയർമാനും അഡ്മിനിസ്ട്രേറ്റീവ് അംഗവുമായ അനീഷ് പുല്ലുവേലിൽ,അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ ജി സാബു , സി .പി സുധീഷ് ചെമ്പൻകുളം ,സജി കുന്നപ്പള്ളി,യൂത്ത് മൂവ്മെന്റ് ചെയർമാൻ അരുൺ കുളംമ്പള്ളിൽ,
യൂത്ത് മൂവ്മെൻറ് കൺവീനർ ഗോപകുമാർ പിറയാർ ,എംപ്ലോയീസ് ഫോറം ചെയർമാൻ കെ ആർ രാജീഷ്,എംപ്ലോയീസ് ഫോറം കൺവീനർ ബൈജു വടക്കേമുറി,പെൻഷനേഴ്സ് കൗൺസിൽ ചെയർമാൻ പി.ജി പ്രദീപ് പ്ലാച്ചേരി, പെൻഷനേഴ്സ് കൗൺസിൽ കൺവീനർ എം റ്റി. സോമൻ ,വൈദികയോഗം പ്രസിഡൻറ് രാജേഷ് ശാന്തി,സൈബർ സേന ചെയർമാൻ ബിഡ്സൺ മല്ലികശ്ശേരി ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വനിതാ സംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ രാജി ജിജിരാജ് കൃതജ്ഞത രേഖപ്പെടുത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments